തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് നല്കുന്ന ധനസഹായത്തിന് 31 വരെ അപേക്ഷിക്കാം. ഒരു വീടിനു രണ്ടര ലക്ഷം രൂപയാണു ധനസഹായം. ഇതു തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം /പങ്കാളിയുടെ പേരില്‍ ചുരുങ്ങിയത് രണ്ടു സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബിപിഎല്‍ കുടുംബത്തിനു മുന്‍ഗണന. അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷകയ്ക്കും മുന്‍ഗണന ലഭിക്കും.
സര്‍ക്കാര്‍/ അർധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് ഭവന നിർമാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കരുത്. 2017-18 സാമ്പത്തികവര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രത്യേകമുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാതു ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടും ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും നല്‍കാം. അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍നിന്നു നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.