തിരുവനന്തപുരം: പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനാൽ സംസ്ഥാനത്തു പലേടത്തും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാത്രി ഏഴിനും 10.30 നുമിടയിൽ 15 മിനിറ്റ് നേരമാണ് നിയന്ത്രണമേർപ്പെടുത്തിയത്.
താൾച്ചർ- കോളാർ 400 കെവി ലൈനിൽ അറ്റകുറ്റപ്പണി കാരണം 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായി. ഇതു പരിഹരിക്കാനായി കായംകുളം താപനിലയവും ബ്രഹ്മപുരം, കോഴിക്കോട് നിലയങ്ങളും പ്രവർത്തിപ്പിച്ചു കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചു. ലൈനിലെ അറ്റകുറ്റപ്പണി തീർന്നില്ലെങ്കിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും.