കണ്ണൂർ: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആൻഡ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള (സവാക്) സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരില്‍ നടക്കും. 20ന് രാവിലെ പത്തിനു മുനിസിപ്പല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനവും കുടുംബസംഗമവും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തുറമുഖമന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, പി.കെ. ശ്രീമതി എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുൻ മന്ത്രി കെ. സുധാകരന് മുഖ്യപ്രഭാഷണവും കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി. ലത ബ്രോഷര്‍ പ്രകാശനവും നിർവഹിക്കും. സമ്മേളന ലോഗോ രൂപകല്പന ചെയ്ത ആര്‍ട്ടിസ്റ്റ് ശശികലയ്ക്ക് ഉപഹാരം നല്‍കും. ഡോ. വസന്തകുമാര്‍, സാംബശിവന്, കെ.എം. രാഘവന് നമ്പ്യാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കാഞ്ഞങ്ങാട് രാമചന്ദ്രന്, രാജീവ് ആലുങ്കല്‍, മണിലാല്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര, കെ.എം. ധര്മന് എന്നിവരെ ആദരിക്കും. അയിരൂര്‍ സദാശിവന് സ്മരണഗീതം അയിരൂര്‍ ശ്രീകുമാറും സ്മാരക ഫൗണ്ടേഷന് ഉദ്ഘാടനം കാഞ്ഞങ്ങാട് രാമചന്ദ്രനും നിര്‍വഹിക്കും. 21 ന് 8.30നു ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി.വി. വൈശാഖന് ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി വയലാര്‍ രചിച്ച വി. സാംബശിവന്റെ ആയിഷ എന്ന കഥാപ്രസംഗം കാഥികന് ആലപ്പി രമണന് അവതരിപ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. റിച്ചാര്‍ഡ് ഹേ എംപി, കെ.സി. ജോസഫ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പത്രസമ്മേളനത്തിൽ ജി. വിശാഖന്, രാജേഷ് പാലങ്ങാട്ട്, പി.പി. വിജയന്, ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.