കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേ കേസെടുക്കണമെന്നു പറയാൻ വനിതാ കമ്മീഷന് അധികാരമില്ലെന്നും പി.സി. ജോർജ് എംഎൽഎ.
നടിക്കെതിരായി മോശം പരാമർശം നടത്തിയെന്ന പേരിൽ പി.സി. ജോർജ് എംഎൽഎയ്ക്കെതിരേ കേസെടുക്കണമെന്നു വനിത കമ്മീഷൻ നിർദേശം നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയലക്ഷ്യത്തോടെയാണു കമ്മീഷൻ പല കാര്യങ്ങളിലും ഇടപെടുന്നതെന്നും സമാനമായ രീതിയിൽതന്നെ തിരിച്ചും ഇടപെടുമെന്നും പി.സി. ജോർജ് എംഎൽഎ ദീപികയോടു പറഞ്ഞു.