തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെക്കുറിച്ചു നടൻ ദിലീപ് തനിക്കു പരാതി നൽകിയിരുന്നുവെന്നു പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ഇക്കാര്യത്തിലെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ഡിജിപി അറിയിച്ചു.
പൾസർ സുനിക്കെതിരേ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്നു ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണു വ്യക്തമാക്കിയത്.
ഏപ്രിൽ പത്തിനാണ് സുനി ജയിലിൽനിന്നു വിളിച്ചത്. അന്നു തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നന്പരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേക്കു വാട്സ് ആപ്പിലൂടെ അയച്ചുവെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ ദിലീപിന്റെ അവകാശവാദം.