മലപ്പുറം: വിമാനം വൈകിയതിനെത്തുടർന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സംഭവവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയർത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് - കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമർശനം ഉൾകൊള്ളുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.