കൊച്ചി: പത്തനംതിട്ട ,പാലക്കാട് ജില്ലകളിൽ നടത്തിയ പിഎസ് സി എൽഡി ക്ലാർക്ക് പരീക്ഷ റദ്ദാക്കണമെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്തിലാകുന്ന തരത്തിൽ സിലബസിനു പുറത്തുനിന്നു ചോദ്യങ്ങൾ കടന്നുവന്നത് വീഴ്ചയാണ്. സംഭവത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടത്തണമെന്നും ഡീൻ ആവശ്യപ്പെട്ടു.