കൊച്ചി: കേരളത്തിനു മൂന്നു പുതിയ ദേശീയ ജലപാതകൾ അനുവദിച്ച കേന്ദ്രസർക്കാരിന്റെ നിലപാടു സ്വാഗതാർഹമെന്നു കേരള റീജിയണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി). കേരളത്തിന്റെ വികസനത്തിനു പുതിയ സാധ്യതകളാണ് ജലപാതകൾ തുറന്നു നൽകുന്നതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും അഭിനന്ദനമർഹിക്കുന്നുവെന്നും കെആർഎൽസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ദ്വീപുസമൂഹങ്ങളിലും 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശത്തും ജീവിക്കുന്നവർക്കു ജലഗതാഗതം ഏറെ ഉപകരിക്കപ്പെടും. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും തൊഴിൽ ഇല്ലാതാക്കുന്ന രീതിയിലാകരുത് ജലപാതകളുടെ വികസനം. കൊച്ചി-വാട്ടർ മെട്രോ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളുടെ നിർമാണവും പ്രവർത്തനവും കാലതാമസം കൂടാതെ നടപ്പാക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
സിആർഇസഡ് പരിഷ്കരിച്ചു കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സമുദ്ര-തീരപരിപാലന നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളുടെയും വിശകലനയോഗം സംഘടിപ്പിക്കും. എറണാകുളം ആശിർഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ട്രഷറർ ആന്റണി നൊറോണ, ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചൻ, ഫാ. വില്യം രാജൻ, ജോസഫ് ജൂഡ്, മോണ്‍. ജസ്റ്റിൻ മഠത്തിൽപറന്പിൽ, മോണ്‍. ജയിംസ് കുലാസ്, എന്നിവർ പ്രസംഗിച്ചു. മിഷൻ കോണ്‍ഗ്രസ് ആൻഡ് ബിസിസി കണ്‍വൻഷനെക്കുറിച്ചു റവ. ഡോ. ഗ്രിഗറി ആർബി വിശദീകരിച്ചു.