കോട്ടയം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രമുഖ ലാപ്പറോസ്കോപ്പിക് സർജറി കേന്ദ്രമായ കാക്കനാട് സണ്‍റൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ഡിസീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഉദരരോഗ നിർണയ ക്യാന്പും ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയാ ക്യാന്പും കോട്ടയം, ഇടുക്കി ജില്ലകളിലെ നിവാസികൾക്കായി സംഘടിപ്പിക്കുന്നു.
15ന് രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാന്പിൽ പിത്താശയ കല്ലുകൾ ഉൾപ്പെടെ വിവിധയിനം സ്റ്റോണുകൾ, ഹെർണിയകൾ, അൾസറുകൾ, ഉദര- മലാശയ കാൻസറുകൾ, ലിവർ സിറോസിസ്, ഫാറ്റി ലിവർ ഉൾപ്പെടെ വിവിധ കരൾരോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. പ്രമുഖ ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ബൈജു സേനാധിപൻ ക്യാന്പിന് നേതൃത്വം നൽകും.
ക്യാന്പിൽ അമിതവണ്ണത്തിനുള്ള ബേരിയാട്രിക് സർജറി, പ്രമേഹത്തിനുള്ള മെറ്റബോളിക് സർജറി എന്നിവയ്ക്കും അവസരം ലഭിക്കും. വിദഗ്ദ്ധ ഡോക്ടർമാരിൽ നിന്ന് തുടർചികിത്സാ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ള ക്യാന്പിൽ വിവിധ രോഗപരിശോധനകൾ കുറഞ്ഞ നിരക്കിൽ നിർവഹിക്കാനും സൗജന്യ മെഡിക്കൽ സെമിനാറിൽ പങ്കെടുക്കാനും അവസരമുണ്ടാകും. കൂടാതെ ഉദരാശയ കാൻസർ ഉൾപ്പെടെ വിവിധ അർബുദങ്ങൾക്ക് ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടവർക്കും, ശസ്ത്രക്രിയ നിർവഹിക്കാൻ നാട്ടിലെത്തിയ പ്രവാസികൾക്കും കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങളോടെയുള്ള പ്രത്യേക പാക്കേജും ക്യാന്പിൽ ലഭ്യമായിരിക്കും.
ഡോക്ടേഴ്സ് കണ്സൾട്ടേഷൻ സൗജന്യമായ ക്യാന്പിലേക്ക് രജിസേട്രേഷനും സൗജന്യമാണ്. രജിസ്ട്രേഷന് 97443 43000 എന്ന നന്പറിൽ ബന്ധപ്പെടണം.