മാവേലിക്കര: കഴിഞ്ഞ ദിവസം നിര്യാതനായ കൊറ്റാർകാവ് ശ്രീ ശുഭാനന്ദാദർശാശ്രമ മഠാധിപതി ബ്രഹ്മശ്രീ ചിൻമയാനന്ദജിയെ (94) സമാധിയിരുത്തി. ചങ്ങനാശേരി കറുകച്ചാൽ ശാന്തിപുരം കാവിൽ കണ്ണംകുളം ഗോപാലൻ, 1983 ൽ സന്യാസ സംഘത്തിൽ അംഗമായതിനു ശേഷം ബ്രഹ്മശ്രീ ചിൻമയാനന്ദ എന്ന പേരു സ്വീകരിക്കുകയായിരുന്നു. 1996 മുതൽ മഠാധിപതിയായി തുടർന്നുവരുന്നു. ഭാര്യ പരേതയായ ജാനകി. മക്കൾ: അർജുനൻ, കൃഷ്ണൻ. മലങ്കര കത്തോലിക്ക മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ദേവസ്വം ബോർഡ് മെന്പർ കെ. രാഘവൻ, ആർ. രാജേഷ് എംഎൽഎ, മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.