സന്ദർശകരെ ആകർഷിക്കാൻ ഗ്ലാസ് പാലമുണ്ടാക്കി റിക്കാർഡുകൾ സൃഷ്ടിക്കുന്ന ചൈന വീണ്ടുമൊരു ഗ്ലാസ്പാലംകൂടി തുറന്നുകൊടുത്തു. നേരത്തേ മലനിരകളിലായിരുന്നു ഗ്ലാസ് പാലങ്ങൾ നിർമിച്ചതെങ്കിൽ ഇത്തവണ പ്ലാൻ മാറ്റിയിട്ടുണ്ട്. ചൈനയിലെ പ്രസിദ്ധമായ മഞ്ഞനദിക്കു കുറുകെയാണ് പുതിയ ഗ്ലാസ് പാലം നിർമിച്ചിരിക്കുന്നത്.
പാലത്തിലൂടെ നടക്കുന്പോൾ താഴെ കുത്തിയൊലിച്ചു പായുന്ന പുഴവെള്ളം ദൃശ്യമാകും. അതുകൊണ്ടുതന്നെ അല്പം ധൈര്യമുണ്ടെങ്കിൽ മാത്രമേ ഈ പാലത്തിലൂടെ നടക്കാൻ കഴിയൂ. 689 അടി നീളമുള്ള ഈ പാലം മുന്‍പുണ്ടായിരുന്ന തടികൊണ്ടു തൂക്കുപാലം പുതുക്കിപ്പണിതതാണ്. തടികൊണ്ടുള്ള ഡക്ക് മാറ്റി അവിടെ ഗ്ലാസ് സ്ഥാപിച്ചു. ജലനിരപ്പിൽനിന്ന് 32 അടി ഉയരത്തിലാണ് പാലം.
ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് യെല്ലോ റിവർ. മണ്ണിന്റെ അംശത്താൽ എപ്പോഴും കലങ്ങിയ വെള്ളമായതിനാലാണ് മഞ്ഞനദി എന്ന പേര് വന്നത്.
ചിത്രങ്ങൾ കാണാം: