കോഴിക്കോട്: ആലുവ സബ്ജയിലിൽ റിമാൻഡ് പ്രതി നടൻ ദിലീപിനു പ്രത്യേക സൗകര്യങ്ങളും സഹായിയും ഉണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു ജയിൽ എഡിജിപി ആർ.ശ്രീലേഖ. കോഴിക്കോട് ജില്ലാ ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ അവർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
ദിലീപിനു ജയിലിൽ പ്രത്യേക സഹായിയെയും സൗകര്യങ്ങളും അനുവദിച്ചെന്ന വാർത്ത ശ്രദ്ധയിൽപെട്ട ഉടൻ ആലുവ സബ്ജയിലിലെ സൂപ്രണ്ടിനോടു ഫോണിൽ അന്വേഷിച്ചു. പത്രവാർത്തകൾ കളവാണെന്നും ദിലീപിനു യാതൊരു പ്രത്യേക സൗകര്യവും അനുവദിച്ചിട്ടില്ലെന്നുമാണു സൂപ്രണ്ട് അറിയിച്ചത്- ശ്രീലേഖ പറഞ്ഞു.
അതേസമയം, ദിലീപിനെ സഹായിക്കാൻ മോഷണക്കേസ് പ്രതിയെ ഏർപ്പെടുത്തിയെന്നും പ്രത്യേക ഭക്ഷണം വരുത്തി കഴിക്കുന്നുവെന്നുമായിരുന്നു പത്രവാർത്തകൾ.