ആലങ്ങാട്: കൈയേറിയതായി ആരോപണമുള്ള പുറപ്പിള്ളിക്കാവിലെ നടൻ ദിലീപിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി. ഇന്നലെ രാവിലെ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി അളക്കല്‍ നടപടികള്‍ ആരംഭിച്ചത്. ദിലീപിന്റെ ഭൂമിയോട് ചേർന്നു കിടക്കുന്ന സമീപ പ്രദേശങ്ങളാണ് അളന്നു തിട്ടപ്പെടുത്തിയത്.
പുറപ്പിള്ളിക്കാവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശത്തു നിന്നാണ് സർവേ ആരംഭിച്ചത്. ചുറ്റുമുള്ള പ്രദേശങ്ങൾ അളന്നുതിട്ടപ്പെടുത്തിയാൽ മാത്രമേ ദിലീപിന്റെ ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു. അതിന്റെ അടിസ്ഥാനത്തിലാണ് സമീപമുള്ള പ്രദേശങ്ങൾ കൂടി അളന്ന് അതിർത്തി നിശ്ചയിച്ചത്.