തൃശൂർ: സിനിമാരംഗത്തു കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയാണു നടമാടുന്നതെന്നു പ്രശസ്ത സംഗീത സംവിധായകൻ ഒൗസേപ്പച്ചൻ. ഒരോരുത്തർക്കും വ്യക്തിപരമായ താത്പര്യങ്ങളുണ്ടാകും. കൈയൂക്കുള്ളവർ ആ താത്പര്യങ്ങൾ മേഖലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും.
ദിലീപുമായി കൂടുതൽ തവണ വിദേശ സംഗീത പരിപാടികളിൽ പങ്കെടുത്തതുകൊണ്ടാകാം റിമി ടോമിക്കു നേരെ ആരോപണങ്ങൾ ഉണ്ടാകുന്നതെന്നും അത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതൽ കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ ആസ്വാദകരുടെ ആസ്വാദനത്തിൽ വന്ന കാലാനുസൃതമായ മാറ്റം മൂലം കലാമൂല്യമുള്ള മിന്നാമിനുങ്ങ് പോലുള്ള സിനിമകൾക്കു വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഗാനങ്ങളിലെ വികലമായ സംഗീതധ്വനികളെ ആരാധിക്കുന്നവരാണു മലയാളികളിലേറെയും. ഇതു സിനിമാരംഗത്തെന്ന പോലെ സംഗീതരംഗത്തും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും ഒൗസേപ്പച്ചൻ പറഞ്ഞു.