പാലാ: സിവിൽ സർവീസ് പരീക്ഷയിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് പൊൻതൂവൽ സമ്മാനിച്ച റാങ്ക് ജേതാക്കൾക്കു നാളെ സ്വീകരണം നൽകും.
ഉച്ചകഴിഞ്ഞ് 2.30ന് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിലാണു സ്വീകരണ സമ്മേളനം. കെ.എം. മാണി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. പി.സി. ജോർജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയതായി ആരംഭിക്കുന്ന മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളുടെ യുജിസി കോച്ചിംഗ് ക്ലാസുകൾ ജോസ് കെ. മാണി എംപി ഉദ്ഘാടനംചെയ്യും.
ആന്റോ ആന്റണി എംപി സിവിൽ സർവീസ് റാങ്കുകാർക്കും ജോയി ഏബ്രഹാം എംപി യുജിസി -ജെആർഎഫ് വിജയികൾക്കും ഉപഹാരങ്ങൾ സമ്മാനിക്കും.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ഫിലിപ്പ് വടക്കേക്കളം, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ. അഗസ്റ്റിൻ പഴേപറന്പിൽ, പാലാ നഗരസഭാധ്യക്ഷ ലീനാ സണ്ണി, പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. ജോയി ജോർജ്, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ആലീസ് ജോർജ്, അരുവിത്തുറ സെന്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ. എം.വി. ജോർജുകുട്ടി, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് നടയത്ത്, നഗരസഭാ കൗൺസിലർ മേരി ഡൊമിനിക് എന്നിവർ പ്രസംഗിക്കും.
പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തും. ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ട് സ്വാഗതവും വൈസ് പ്രൻസിപ്പൽ പ്രഫ. ജോർജ് ജോസഫ് കൃതജ്ഞതയും പറയും. റാങ്ക് ജേതാക്കൾ ജൂണിയർ വിദ്യാർഥികളുമായി അഭിമുഖം നടത്തും.
ഇപ്രാവശ്യം കേരളത്തിൽനിന്നു സിവിൽ സർവീസ് പരീക്ഷയിൽ വിജയികളായ 51 പേരിൽ 45ഉം പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണെന്നു പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ പറഞ്ഞു.
പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്ത സംരംഭമാണ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്.