കൊച്ചി: മരിയൻ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ കൊന്പ്രേരിയ തിരുനാൾ 30ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റ് നിർവഹിക്കും. ഓഗസ്റ്റ് അഞ്ചിനാണു പ്രധാന തിരുനാൾ. 15ന് എട്ടാമിടം.
ഓഗസ്റ്റ് ഒന്നിനു വൈകുന്നേരം അഞ്ചിന് എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. രാത്രി ഏഴിനു മതസൗഹാർദ സമ്മേളനത്തിൽ വിവിധ മതമേലധ്യക്ഷൻമാരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കും. മഞ്ഞുമാതാ സഹായഹസ്ത ഫണ്ട് ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉണ്ടാകും.
രണ്ടിനു വൈകുന്നേരം അഞ്ചിനു പൊന്തിഫിക്കൽ ദിവ്യബലിക്ക് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. നാലിനു വാഷിംഗ്ടണിലെ വത്തിക്കാൻ എംബസി കൗണ്‍സലർ മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.
അഞ്ചിന് രാവിലെ പത്തിനു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിനു സുൽത്താൻപേട്ട് ബിഷപ് ഡോ. അന്തോണി സാമി പീറ്റർ അബീറിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. തിരുനാളാഘോഷങ്ങളുടെ ഭാഗമായി 13ന് ഉച്ചകഴിഞ്ഞു രണ്ടിനു ജലഘോഷയാത്ര ഉണ്ടാകും. ബസിലിക്കയുടെ മുൻവശത്തുള്ള കടവിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ വി.ഡി. സതീശൻ, എസ്. ശർമ എന്നിവർ മുഖ്യാതിഥികളാകും. അന്‍പതു പ്രസുദേന്തിമാരാണു തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകുന്നതെന്നു ബസിലിക്ക റെക്ടർ ഫാ. ജോണ്സണ് പങ്കേത്ത്, ഇഗ്നേഷ്യസ് ഗോണ്‍സാൽവസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.