കാഞ്ഞിരപ്പള്ളി: ഫാ. ജോസഫ് മഞ്ഞനാനിക്കൽ സിഎംഐ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 9.30ന് ഫാ. ജോസഫ് മഞ്ഞനാനിക്കലിന്റെ മുഖ്യകാർമികത്വത്തിൽ കപ്പാട് മാർ സ്ലീവ പള്ളിയിൽ കൃതജ്ഞതാബലി അർപ്പിക്കും.
മാർ ജോസഫ് പുളിക്കൽ വചനസന്ദേശം നൽകും. 11.15നു പാരീഷ് ഹാളിൽ ചേരുന്ന അനുമോദനസമ്മേളനത്തിൽ കപ്പാട് പള്ളി വികാരി ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് വികാർ പ്രൊവിൻഷ്യൽ ഫാ. ഫിലിപ്പ് നെച്ചിക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തും. റവ.ഡോ. കുര്യൻ തോമസ് വരയൻകുന്നേൽ ജൂബിലി സന്ദേശം നൽകും. റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, ഫാ. സന്തോഷ് മാത്തൻകുന്നേൽ, ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ, സിസ്റ്റർ ട്രീസാ തേക്കുംതോട്ടം എസ്എബിഎസ്, ചാക്കോച്ചൻ ചുമപ്പുങ്കൽ, എം.ജെ. തോമസ് മഞ്ഞനാനിക്കൽ എന്നിവർ പ്രസംഗിക്കും.
1938 ഒക്്ടോബർ നാലിന് വഞ്ചിമല മഞ്ഞനാനിയിൽ തൊമ്മൻ-ത്രേസ്യാ ദന്പതികളുടെ മകനായി ജനിച്ചു. 1967 മേയ് 17നു പൗരോഹിത്യം സ്വീകരിച്ചു. 1968 മുതൽ 1978 വരെ ദീപികയിൽ സർക്കുലേഷൻ മാനേജർ, ജനറൽ മനേജർ എന്നീ ചുമതലകൾ വഹിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി ഡയറക്്ടർ, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യാൾ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുണ്ടിയെരുമ, പാലന്പ്ര, ചക്കുപള്ളം, കുറുന്പനാടം, കുളത്തുർ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. ജോസഫ് മഞ്ഞനാനിക്കൽ തെക്കേ അമേരിക്കയിലെ പെറു മിഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം കുമളി ഗിരിജ്യോതി ആശ്രമത്തിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ കുര്യനാട് ആശ്രമത്തിൽ ശുശ്രൂഷ ചെയ്യുകയാണ്.