തിരുവനന്തപുരം: സിപിഐ പാർട്ടികോണ്‍ഗ്രസ് കൊല്ലത്തും സംസ്ഥാന സമ്മേളനം മലപ്പുറത്തും നടത്താൻ ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി. പാർട്ടികോണ്‍ഗ്രസ് അടുത്തവർഷം ഏപ്രിലിൽ നടത്താനാണു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാൽ, മേയിലേക്കു മാറാനും സാധ്യതയുണ്ട്.സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ മലപ്പുറത്ത് നടക്കും. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കും. ദേശീയ നേതാക്കൾ കൂടി പങ്കെടുക്കുന്ന അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലായിരിക്കും. പാർട്ടികോണ്‍ഗ്രസിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും കൃത്യമായ തീയതി നിശ്ചയിക്കുക.
സർക്കാരിന്റെ പ്രവർത്തനങ്ങൾ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തു.രണ്ടു മന്ത്രിമാർ ചികിത്സയിലായതിനാൽ മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച് എക്സിക്യൂട്ടീവ് പരിശോധിച്ചില്ല.