മങ്കൊന്പ്: ജനാധിപത്യ കേരള കോണ്ഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വ ക്യാന്പ് 28, 29 തീയതികളിലായി ആലപ്പുഴയിൽ നടക്കും. റെയ്ബാൻ ഓഡിറ്റോറിയത്തിൽ പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, ആന്റണി രാജു, വക്കച്ചൻ മറ്റത്തിൽ എന്നിവർ പങ്കെടുക്കുമെന്നു ജില്ലാ സെക്രട്ടറി ഷിബു മണല അറിയിച്ചു.