കോട്ടയം: ജിഎസ്ടി നടപ്പാക്കി ഒരുമാസമായിട്ടും തുടരുന്ന സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ വ്യാപാരമേഖലയെ വലച്ചിരിക്കുകയാണെന്നു ടാക്സ് കണ്‍സൾട്ടൻസ് അസോസിയേഷൻ. ജിഎസ്ടിയുമായി ബന്ധപ്പെട്ട് എല്ലാ നെറ്റ്വർക്കുകളും നിരന്തരം പ്രവർത്തനരഹിതമാകുന്നതു വ്യാപാരികളെയും ടാക്സ് കണ്‍സൾട്ടന്റുമാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 31 വരെ ട്രയൽ റണ്‍ ആയി കണക്കാക്കാൻ ജിഎസ്ടി കൗണ്‍സിലിൽ സമ്മർദം ചെലുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അസോസിയേഷൻ ജില്ലകളിൽ നടത്തിയ പഠനയാത്രയുടെ സമാപനവും ദ്വിദിന പഠനസഭയും 29, 30 തിയതികളിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കും. ജിഎസ്ടി കൗണ്‍സിൽ മുൻചെയർമാൻ കെ.എം. മാണി എംഎൽഎ ഉദ്ഘാടനംചെയ്യും. കേരളത്തിലെ സിജിഎസ്ടി കമ്മീഷണർ (ഓഡിറ്റ്) മുഹമ്മദ് യൂസഫ് ഐആർഎസ് മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ, ജനറൽ സെക്രട്ടറി എം.ആർ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ഫിലിപ്പ് ഫിലിപ്പോസ്, ഭാരവാഹികളായ സി.പി. തോമസ്, പി.ആർ. രാജൻ എന്നിവർ പങ്കെടുത്തു.