തൊടുപുഴ: കേരളാ കോ-ഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് നാലുമുതൽ ആറുവരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കടകംപിള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സുഹൃദ്സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും സെമിനാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന കൗണ്‍സിൽ മന്ത്രി കെ. രാജുവും ഉദ്ഘാടനം ചെയ്യും. എൻ.കെ പ്രേമചന്ദ്രൻ എം.പി, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. ബി.പി പിള്ള ചർച്ചാ ക്ലാസ് നയിക്കും.