കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ പാർട്ട്-ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കരാറിൽ ഒപ്പിട്ടതായി നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് കേരള ഘടകം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് മാനേജ്മെന്റും ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനുമാണ് കരാറിൽ ഒപ്പിട്ടത്.
കരാർ പ്രകാരം നാലായിരത്തോളം വരുന്ന പാർട്ട്-ടൈം ജീവനക്കാരെ മുഴുവൻ സമയ ജീവനക്കാരായി നിയമിക്കും. ഇതിനുപുറമെ അസോസിയേറ്റഡ് ബാങ്കിലെ ജീവനക്കാരുടെ ഇന്റർ സർക്കിൾ തലത്തിലുള്ള ട്രാൻസ്ഫറുകൾക്കുവേണ്ടിയുള്ള കരാറിലും കരിയർ പ്രോഗ്രഷൻ സ്കീം കരാറിലും മാനേജ്മെന്റും സംഘടനയും തമ്മിൽ ഒപ്പിട്ടു. കരാറിലൂടെ കേരളത്തിലുള്ള 480-ഓളം വരുന്ന പാർട്ട്-ടൈം ജീവനക്കാർക്ക് തൊഴിൽ പുരോഗതിയും സാന്പത്തിക നേട്ടവും ഉറപ്പുവരുത്താൻ സംഘടനയ്ക്ക് കഴിഞ്ഞതായി നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് കേരള ഘടകം ജനറൽ സെക്രട്ടറി ആർ. വിജയകുമാർ പറഞ്ഞു.
ലയനം നടന്ന് മൂന്നുമാസത്തിനുള്ളിൽ തന്നെ സുപ്രധാന കരാറിൽ ഒപ്പിടാൻ കഴിഞ്ഞതിൽ മുഖ്യപങ്ക് വഹിച്ച സംഘടനാനേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പത്രസമ്മേളനത്തിൽ കോണ്‍ഫെഡറേഷൻ വൈസ് പ്രസിഡന്റ് എം.പി. സുധാകരൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ചിത്ര പി. മല്ലയ്യ, അസി. സെക്രട്ടറിമാരായ സി.ഒ. ജോസഫ്, ജി. സുമേഷ് എന്നിവരും പങ്കെടുത്തു.