കൊച്ചി: പനി ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സർക്കാർ സാന്പത്തിക സഹായം നൽകണമെന്നു സീറോ മലബാർ മാതൃവേദി നേതൃസമ്മേളനം ആവശ്യപ്പെട്ടു. അനാഥാലയങ്ങൾക്കു കേന്ദ്രസർക്കാർ നൽകിവന്ന ഗ്രാന്റ് വെട്ടിക്കുറച്ചത് അപലപനീയമാണ്. ഇവ പുനഃസ്ഥാപിക്കണം. ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന വിദ്യാലയങ്ങൾക്കു എയ്ഡഡ് പദവി നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും നേതൃസമ്മേളനം ആവശ്യപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ സഭയിലെ രൂപതകളിൽ നിന്നു പ്രതിനിധികൾ പങ്കെടുത്തു. ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ആനിമേറ്റർ സിസ്റ്റർ ഗ്ലാഡിസ്, ഡെൽസി ലൂക്കാച്ചൻ, ജിജി ജേക്കബ്, സിസിലി ബേബി, ട്രീസ സെബാസ്റ്റ്യൻ, ഷൈനി സജി, റാണി തോമസ് എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.