കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി തമ്മനം സ്വദേശി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടർ നടപടികൾ വിചാരണക്കോടതിയുടെ പരിഗണനയിലാണെന്നും ഈ ഘട്ടത്തിൽ ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നടിയെ ആക്രമിച്ച സംഘത്തിൽ മണികണ്ഠനുണ്ടായിരുന്നു. ഈ കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തടവിൽ കഴിയേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മണികണ്ഠന്റെ വാദം.