നെയ്യാറ്റിന്‍കര: സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ എം. വിന്‍സെന്റ് എംഎല്‍എ യുടെ ജാമ്യഹര്‍ജി നെയ്യാറ്റിന്‍കര കോടതി തള്ളി.
ഒരു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പോലീസ് എം. വിന്‍സെന്റിനെ നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വിന്‍സെന്റിന് ജാമ്യം നല്കിയാല് പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നുമൊക്കെയുള്ള പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് നടപടി. വിധിക്കെതിരെ വിന്‍സെന്റ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും.
ഒരു ദിവസത്തെ കസ്റ്റഡി കാലാവധിക്കിടയില്‍ വിന്‍സെന്റുമായി ബാലരാമപുരത്ത് ചെന്ന് തെളിവെടുപ്പ് നടത്താന്‍ പോലീസിനായില്ല. ക്രമസമാധാന പ്രശ്ന സാധ്യത കണക്കിലെടുത്താണ് പോലീസ് തെളിവെടുപ്പിനു മുതിരാഞ്ഞത്.
ഇന്നലെ ആദ്യം കോടതിയിലും പിന്നീട് വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലും വിന്‍സെന്റിനെ കൊണ്ടുവന്നപ്പോള്‍ നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നു.