ചിങ്ങവനം: റോഡിന്റെ തിട്ടയിടിഞ്ഞു ടിപ്പർ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇടുക്കി കൊച്ചറ പുളിക്കൽ ഷെറിൻ ചാക്കോയാ(32)ണു മരിച്ചത്. ഇന്നലെ രാവിലെ 10.30നു കോട്ടയം ചിങ്ങവനം ചന്തക്കടവ് വെട്ടിത്തറ റോഡിലാണ് അപകടം.
കറുകച്ചാലിൽനിന്നു മെറ്റൽ ചിപ്സുമായി വരുകയായിരുന്നു ടിപ്പർ. ചന്തക്കടവിൽനിന്നു ബിവറേജിലേക്കുള്ള വഴിയിൽ പ്രവർത്തിക്കുന്ന സിമിന്റുകട്ട യൂണിറ്റിനു മുന്നിലാണ് അപകടം. എതിരെ വന്ന ഓട്ടോ ടിപ്പറിന്റെ സൈഡിലേക്കു വെട്ടിച്ചു മാറ്റിയതിനെത്തുടർന്ന് ഇടിക്കാതിരിക്കാനായി ലോറി വലതു വശത്തേക്കു വെട്ടിച്ചു മാറ്റി നിർത്തി. എന്നാൽ, ഭാരം മൂലം തിട്ട ഇടിഞ്ഞു ടിപ്പർ തോട്ടിലേക്കു ചെരിഞ്ഞു. പുറത്തിറങ്ങിയ ഷെറിൻ ലോഡ് അവിടെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ തോട്ടിലേക്കു തലകീഴായി മറിയുകയും അതിനടിയിൽ പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഷെറിൻ ഒരു മാസം മുന്പാണ് ഈ ടിപ്പറിൽ ജോലിക്കെത്തിയത്. മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: കൊന്നയ്ക്കൽ പാന്താക്കുട അനുമോൾ. മക്കൾ: റോഹൻ, റിയ.