കൊച്ചേട്ടന്റെ കത്ത് / വിമാനം പൊരുതുന്നത് കാക്കയോടല്ല, കാറ്റിനോടാണ്
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
കൃത്യസമയത്ത് എത്തേണ്ട ലക്ഷ്യത്തിലേക്ക് സാമാന്യം വേഗത്തിൽ പോകുന്ന സമയത്താണ് എന്റെ കാറിന്റെ തൊട്ടുമുന്പിലുള്ള ദീർഘദൂരബസ് പെട്ടെന്ന് ചവിട്ടിനിർത്തിയത്. ബസിന്റെ മുന്പിൽ പോയ ഒരു സൈക്കിൾ യാത്രക്കാരനുമായി ആ സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ എന്തോ വാക്കുതർക്കത്തിലായി. മര്യാദയുടെ സീമ ലംഘിക്കുന്ന ഇരുവരുടെയും സംഭാഷണത്തിൽനിന്നു സംഗതിയുടെ കാരണം ഏകദേശം വ്യക്തമായി. സൈക്കിൾ റോഡിനു വശത്തേക്കു മാറ്റിയില്ലെന്നതാണ് ബസ് ഡ്രൈവറുടെ പരാതി. ബസിന്റെ ഹോണടിച്ചപ്പോൾ സൈക്കിൾ യാത്രക്കാരൻ അമാന്യമായ ആംഗ്യങ്ങൾ കാട്ടിയത്രേ! തൊട്ടുപിന്നിൽവന്ന് ആനയലറുന്നതുപോലുള്ള ഹോൺ മുഴക്കി ഭയപ്പെടുത്തിയതാണ് സൈക്കിൾ യാത്രികന്റെ പ്രശ്നം. ഏതായാലും ഏറെ തിരക്കുള്ള ദേശീയ പാതയിൽ നിമിഷങ്ങൾകൊണ്ട് കിലോമീറ്ററോളം ഗതാഗതം നിലച്ചു. പലതരത്തിലുള്ള ഹോൺ ശബ്ദങ്ങൾകൊണ്ട് അന്തരീക്ഷം ആകെ കലുഷിതമായി. ബസിനുള്ളിലെ യാത്രികരും അസ്വസ്ഥരായി. സംഭവം നടന്ന സ്ഥലത്തെ പ്രദേശവാസിയായ സൈക്കിൾ യാത്രികനെ പിന്തുണയ്ക്കാൻ കൂടുതൽ പേരെത്തിയതോടെ ഇരുവശങ്ങളിലും വാഹനങ്ങൾ നിശ്ചലമായി കിടന്നലറിക്കൊണ്ടേയിരുന്നു!
ഇവിടെ പ്രശ്നം ആരുണ്ടാക്കിയതാണെങ്കിലും ഫലം മറ്റുള്ളവരാണനുഭവിച്ചത്. ഒരു മണിക്കൂറോളമാണ് നൂറുകണക്കിനാളുകളുടെ യാത്ര താമസിച്ചത്. ബസിലുള്ള യാത്രക്കാരെല്ലാം ബസ് ഡ്രൈവറെയാണ് കുറ്റപ്പെടുത്തിയത്. ടിക്കറ്റിനു പണംകൊടുത്തവരുടെ ആവശ്യങ്ങളെ ആദരിക്കേണ്ടതിനു പകരം ബസ് ഡ്രൈവർ സ്വന്തം ഈഗോയുടെ സംതൃപ്തിക്കുവേണ്ടി ശ്രമിച്ചതാണ് പ്രശ്നമായത്.
മറ്റൊന്നും ചെയ്യാനില്ലാതെ കാറിലിരുന്നപ്പോൾ ഈ സംഭവം തരുന്ന പാഠങ്ങൾ മനസിൽ നിറഞ്ഞു. ഒരു സൂപ്പർഫാസ്റ്റ് ബസിന്റെ ഗതി മുടക്കിയത്, സൈക്കിളോ, ഡ്രൈവറുടെ മുറിവേറ്റ അഹംബോധമോ? ഒരു വലിയ ബസിന്റെ ഡ്രൈവർ അതിലെ യാത്രികരുടെ മുഴുവൻ സ്വപ്നങ്ങളുടെയും സംവാഹകനാണ്. ബസിലെ യാത്രക്കാരെ, കൃത്യസമയത്ത് ലക്ഷ്യത്തിലെത്തിക്കുക എന്നതു മാത്രമാണ് അയാളുടെ ലക്ഷ്യം. നിരവധി ബസുകളിലെ ഡ്രൈവർമാർ വളരെ ക്ഷമയോടെ, സംയമനത്തോടെ പല തരത്തിലുമുള്ള തടസങ്ങളെ തരണംചെയ്തു നീങ്ങുന്നത് നാം പ്രതിദിനം കാണുന്നുമുണ്ട്.
നമ്മളെല്ലാം യാത്രികരാണ്. വലിയ സ്വപ്നങ്ങളുമായാണ് നാം യാത്ര ചെയ്യുന്നത്. എന്നാൽ, പലപ്പോഴും യാത്ര മുടക്കുന്നത് വളരെ ചെറിയ കാരണങ്ങളാകാം. നമ്മൾ എത്രയോ വലിയ ദൗത്യങ്ങൾ നിറവേറ്റാനുള്ളവരാണ്? പലപ്പോഴും പലരും ഇടറിവീഴുന്നത് വളരെ ചെറിയ കാര്യങ്ങളുടെ പേരിലാണ്. വലിയ വിജയം നേടണമെങ്കിൽ , ചില ചെറിയ തോൽവികൾ ഏറ്റെടുക്കേണ്ടിവരും. തോറ്റുകൊടുക്കേണ്ടിവരും. ചെറുതാകേണ്ടിവരും. പരിഹാസമേൽക്കേണ്ടിവരാം. കുറ്റാരോപിതരാകാം. ഇങ്ങനെയൊക്കെയുള്ള സൈക്കിൾ തടസങ്ങൾ വലിയ ബസിന്റെ സ്റ്റിയറിംഗ് തിരിക്കുന്നവർ അതിജീവിക്കണം.
കൂട്ടുകാർ ഒന്നാലോചിച്ചുനോക്കിയാൽ, നമ്മുടെ വേഗത കുറയ്ക്കുന്ന ഇത്തരം സൈക്കിൾ തടസങ്ങൾ പലതും കണ്ടെത്താൻ കഴിയും. നമ്മുടെ വേഗത കുറഞ്ഞാൽ നമ്മുടെ അരികിലുള്ള നിരവധി പേരെയും അതു ബാധിക്കും. കാരണം, ആരും തനിച്ച് ചെയ്യാത്ത യാത്രയാണ് ജീവിതം. നമ്മുടെ ചില ശീലങ്ങൾ, കൂട്ടുകെട്ടുകൾ, അശ്രദ്ധകൾ ഒക്കെ നമ്മുടെ മുന്പിൽ സൈക്കിൾ തടസങ്ങളാകാം. അവയെല്ലാം അതിജീവിക്കാൻ കഴിയണം. കാരണം, വിമാനം, യുദ്ധം ചെയ്യേണ്ടത്, കാക്കയോടല്ല, കാറ്റിനോടാണ്. വിജയാശംസകൾ!
സ്വന്തം കൊച്ചേട്ടൻ
കോട്ടയം, ആലപ്പുഴ പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ
പാലാ: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിനു പാലാ ളാലം മേരിമാതാ പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 10-ന് നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.റ്റി. തോമസ്, മേഖലാ ഓർഗനൈസർമാർ തുടങ്ങിയവർ നേതൃത്വം നൽകും.
എല്ലാ മേഖലാ കൗൺസിലർമാരും എത്തിച്ചേരണമെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു.
ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12-ന് രാവിലെ 10-ന് സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.
എല്ലാ മേഖലകളിൽനിന്നും കൗൺസിലർമാരും ലീഡറും ഡെപ്യൂട്ടി ലീഡറും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ വി.കെ. മറിയാമ്മ അറിയിച്ചു.
മേഖലാ ഓർഗനൈസർമാരായ അഡോൾഫ് സേവ്യർ, ആലീസ് എൻ.എം., അനൂപ് കെ. സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകും.
രാമപുരം മേഖലാ ഭാരവാഹികൾ
രാമപുരം: ദീപിക ബാലസഖ്യം രാമപുരം മേഖലാ ഭാരവാഹികളായി മാരിസ് ബി. കോലത്ത് (നിർമ്മല പബ്ലിക് സ്കൂൾ, പിഴക്) -ലീഡർ, തേജസ് ജോസഫ് (സെന്റ് ജോസഫ്സ് എച്ച്.എസ്. മാനത്തൂർ)- ഡെപ്യൂട്ടി ലീഡർ, ജോർജ് ജേക്കബ് (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. കടനാട്), നിവ്യ ട്രീസ ഷാജി (സെന്റ് ജോസഫ്സ് എച്ച്.എസ്. മാനത്തൂർ), - സെക്രട്ടറിമാർ, നികേത മാത്യു (സെന്റ് മൈക്കിൾസ് എച്ച്.എസ്. പ്രവിത്താനം) - ട്രഷർ, ആൻഡ്രൂ തോമസ് ബൈജു (സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. രാമപുരം) - പ്രോജക്ട് സെക്രട്ടറി, ലിയോ ഡോജി (നിർമ്മല പബ്ലിക് സ്കൂൾ പിഴക്), ആഷ്നി മാത്യു ((എസ്.എച്ച്.ജി.എച്ച്.എസ്. രാമപുരം) - കൗൺസിലർമാർ എന്നിവരെ തെരഞ്ഞെടുത്തു.
പാലാ മേഖലാ പ്രവർത്തനോദ്ഘാടനവും തെരഞ്ഞെടുപ്പും 29-ന്
പാലാ: ദീപിക ബാലസഖ്യം പാലാ മേഖലാ തെരഞ്ഞെടുപ്പ് 29-ാം തീയതി ശനിയാഴ്ച രാവിലെ 10-ന് സെന്റ് മേരീസ് എൽപി സ്കൂളിൽ നടക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ലീന സണ്ണി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഡിഎഫ്സി പാലാ രൂപതാ കോ-ഓർഡിനേറ്റർ ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണംനടത്തും. എല്ലാ ശാഖാഭാരവാഹികളും എത്തിച്ചേരണമെന്ന് മേഖലാ ഓർഗനൈസർ പി.ജെ. ലില്ലിക്കുട്ടി അറിയിച്ചു.
തൊടുപുഴ മേഖലാ ഭാരവാഹികൾ
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലാ ഭാരവാഹികളായി അക്ഷര പി. നായർ (എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം) - ലീഡർ, ഷാരോൺ പി.ഡാനി (കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ, തൊടുപുഴ) - ഡെപ്യൂട്ടി ലീഡർ, ദേവപ്രിയ രാജേഷ് (ജയ്റാണി ഇ.എം.എച്ച്.എസ്. തൊടുപുഴ), ആനന്ദ് ജോ നെടുങ്കല്ലേൽ (സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. തൊടുപുഴ) - സെക്രട്ടറിമാർ, കാവേരി അനിൽ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. തൊടുപുഴ), ജോർജ് സുനി ബാബു (ഡിപോൾ പബ്ലിക് സ്കൂൾ, തൊടുപുഴ) - കൗൺസിലർമാർ, അൽഫിദ് കെ. ഖാദർ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. തൊടുപുഴ) - ട്രഷറർ, ക്രിസ്റ്റീന ജോസ് (ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ) - പ്രോജക്ട് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.