കൊച്ചി: പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും എൻജിനിയറിംഗ് കോഴ്സിന് പ്രവേശനം ലഭിച്ചശേഷം വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാനാകാത്തവരുമായ വിദ്യാർഥികൾക്ക് സമുന്നതി തുടർവിദ്യാഭ്യാസ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം.
കോഴ്സ് പൂർത്തീകരിക്കുന്നതിനായി വിദഗ്ധപരിശീലനം നൽകുന്നതിനാണ് പട്ടികജാതി വികസന വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ വഴിയാണ് അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്നത്.
www.gift.res.in/samunnathi എന്ന വെബ്സൈറ്റ് ലിങ്കിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാം. വിവിധ എൻജിനിയറിംഗ് കോളജുകളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടിക വിഭാഗ വിദ്യാർഥികൾക്കും ഈ സേവനം ആവശ്യമുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9447269504, 9447754626, 0471259 6960.