+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചി നഗരത്തിൽ വ്യവസായി കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ

കൊ​ച്ചി: വ്യവസായിയെ കൊച്ചി നഗരത്തിൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി മ​ര​ട് തോ​മ​സ്പു​രത്തു താമസിക്കുന്ന ലെ​ബ​നോ​ണ്‍ സ്വ​ദേ​ശി​ ആ​ദി​ത്യ​പ​റ​ന്പി​ൽ ഇ​മാ​ദ് സൗ​ക്ക് (48
കൊച്ചി നഗരത്തിൽ വ്യവസായി കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ
കൊ​ച്ചി: വ്യവസായിയെ കൊച്ചി നഗരത്തിൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി മ​ര​ട് തോ​മ​സ്പു​രത്തു താമസിക്കുന്ന ലെ​ബ​നോ​ണ്‍ സ്വ​ദേ​ശി​ ആ​ദി​ത്യ​പ​റ​ന്പി​ൽ ഇ​മാ​ദ് സൗ​ക്ക് (48) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ രാ​മ​വ​ർ​മ ക്ല​ബി​നു സ​മീ​പം പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​നു മു​ന്നി​ൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഇ​മാ​ദി​നെ ക​ണ്ടെ​ത്തി​യ​ത്. സമീപത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ത​ട്ടി​ കാ​റി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് ഇ​ള​കി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​നാ​പ​ക​ടം ന​ട​ന്ന​താ​യി സം​ശ​യി​ച്ചു പ​രി​സ​ര​വാ​സി​ക​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധിച്ചപ്പോൾ ഇ​മാ​ദ് സൗ​ക്ക് മരിച്ചനിലയിലായിരുന്നു. ഡ്രൈ​വ​റുടെ സീ​റ്റി​ൽ ബെ​ൽ​റ്റി​ട്ട നി​ല​യി​ലായിരുന്നു മൃതദേഹം. മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ളതാണു കാർ. ഡ്രൈവിംഗിനിടെ ഹൃ​ദ​യാഘാതമു​ണ്ടാ​യ​താണു മരണ കാരണമെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നു വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി​യ​താ​കാ​മെ​ന്നും അ​തി​നി​ടെ പോ​സ്റ്റി​ൽ ഇ​ടി​ച്ചിരിക്കാ​മെ​ന്നും പോ​ലീ​സ് കരുതുന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സൂ​പ്പ​ർ ബൈ​ക്കു​ക​ളു​ടെ ഡീ​ല​റാ​യി​രു​ന്ന ഇ​മാ​ദ് മ​ല​യാ​ളി​യാ​യ നി​സാ മേ​രി ഫെ​ലീ​ഷ്യ​സി​നെ വി​വാ​ഹം ക​ഴി​ച്ചു കു​ടും​ബ​സ​മേ​തം താ​മ​സിച്ചുവ​രി​ക​യാ​യി​രു​ന്നു. ഇയാൾക്ക് ഇന്ത്യൻ പൗരത്വമുണ്ട്. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളെ​ത്തി​യ​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വി​ട്ടു കൊ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു മ​ക്ക​ളു​ണ്ട്.