തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനു മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിക്കു പോയ സാഹചര്യത്തിൽ ഇന്നു ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്കു മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പരിപാടികൾക്കു പുറമേ കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നു രാത്രി മുഖ്യമന്ത്രി മടങ്ങിയെത്തും.