നെടുമ്പാശേരി: ഇലക് ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്താൽ ശ്രമിച്ച 2.332 കിലോ സ്വർണം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ പാലക്കാട് പാലക്കയം സ്വദേശി ജിജോയാണ് പിടിയിലായത്. 68.82 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളിൽ നിന്നു പിടിച്ചെടുത്തത്.
റീചാർജ് ചെയ്യാൻ കഴിയുന്ന ഫാൻ, ലൈറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററിക്കകത്ത് സ്വർണം വിദഗ്ധമായി ഒളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കു സംശയം തോന്നിയതിനെത്തുടർന്ന് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ആകെ 20 സ്വർണ ബിസ്കറ്റുകളാണ് കണ്ടെടുത്തത്. ഓരോ സ്വർണക്കട്ടിക്കും ശരാശരി 115 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്.