തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഓഗസ്റ്റ് ഒന്നിന് എംബിബിഎസ് ക്ലാസുകൾ ആരംഭിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറകടറുടെ നിർദേശം. എന്നാൽ ഓഗസ്റ്റ് എട്ടിനും 16 നുമിടയിലാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിബിഎസിനുള്ള അലോട്ട്മെന്റുകൾക്ക് ഓപ്ഷൻ സ്വീകരിക്കുന്നത്.
അലോട്ട്മെന്റ് പൂർത്തിയാക്കി തുടർന്ന് സ്പോട്ട് അഡ്മിഷനും കഴിഞ്ഞാലെ പ്രവേശനം പൂർത്തിയാവുകയുള്ളു. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഇത്തരത്തിലുള്ള കലണ്ടറാണ് അറിയിച്ചിട്ടുളളത്. ഇത്തരമൊരു സാഹചര്യത്തിലാണ്
ഓഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്ന് കാണിച്ച് എല്ലാ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മാർക്കും ജോയിന്റ് ഡി എം ഇ വിചിത്രമായ കത്ത് നല്കിയത്. നിലവിൽ സർക്കാർ കോളജുകളിൽ മാത്രമാണ് വിദ്യാർഥികളെ അലോട്ട് ചെയതിട്ടുള്ളതും.