കൊച്ചി: ഇടനിലക്കാർ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തുടരുന്ന സാഹചര്യത്തിൽ ചൂഷണം ഒഴിവാക്കാൻ ശക്തമായ നടപടികളെടുക്കുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഇതിന്റെ ഭാഗമായി മത്സ്യഫെഡിന്റെ സഹകരണസംഘങ്ങൾ വഴിയുള്ള ലേലസംവിധാനം ശക്തിപ്പെടുത്തും. രോഗം മൂലമോ അത്യാഹിതം കാരണമോ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്കു മത്സ്യഫെഡ് പലിശരഹിത വായ്പ നല്കും. നബാർഡുമായി ചേർന്ന് ഇതിനു 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി സിവിൽസർവീസ് പരിശീലനം തുടങ്ങും.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷനായിരുന്നു. മത്സ്യോത്സവം നാളെ സമാപിക്കും.