മാവേലിക്കര: പ്രഭാത സവാരിക്കിടെ കോണ്‍ഗ്രസ് നേതാവ് കാര്‍ ഇടിച്ചു മരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ജനശ്രീ തഴക്കര മണ്ഡലം ട്രഷററുമായ വെട്ടിയാര്‍ ആലുവിളയില്‍ മനോജ് ഭവനില്‍ എ.വൈ. തോമസ് (ഡാനി-64,വിമുക്തഭടന്) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5.30 നു വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കുടം ജംഗ്്ഷനു സമീപമായിരുന്നു അപകടം. രാവിലെ വീട്ടില്‍ നിന്നിറങ്ങി മാങ്കാംകുഴിയില്‍ പോയി തിരികെ നടന്നുവരുന്പോൾ പിന്നാലെയെത്തിയ വാഹനം തോമസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ തോമസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സമീപത്തെ ഒരു കടയിലെ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു ഇടിച്ചശേഷം നിര്‍ത്താതെ പോയ വാഹനം കാറാണെന്നു പോലീസ് കണ്ടെത്തിയത്.
ജംഗ്്ഷനിലെ ഹംപ് പോലും ശ്രദ്ധിക്കാതെ അമിതവേഗതയില്‍ ഒരു കാര്‍ പോയതു സമീപവാസികള്‍ കണ്ടിരുന്നതായി പറയുന്നു. അപകട സ്ഥലത്തുനിന്നു ഇടിച്ച കാറിന്റേതെന്നു സംശയിക്കുന്ന കണ്ണാടിയുടെ ഭാഗങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഭാര്യ: മോളി തോമസ്. മക്കള്‍: മനോജ് തോമസ്, ഷിനോജ് തോമസ്. മരുമക്കള്‍: പ്രിയ, പ്രിന്‍സി.