കായംകുളം: യാത്രക്കാരുമായി പോയ ഓട്ടോയുടെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ഓട്ടോ എതിരേ വന്ന കാറിൽ ഇടിച്ചെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.
വെണ്മണി മാതേകാട്ടിൽ ശിവവിളയിൽ കൃഷ്ണൻകുട്ടി നായർ-ഓമനയമ്മ ദന്പതികളുടെ മകൻ അനിൽ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11നു പാർക്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.നിയന്ത്രണം തെറ്റിയ ഓട്ടോ എതിരേ വന്ന കാറിൽ ഇടിച്ചെങ്കിലും വാഹനത്തിനു വേഗത കുറവായിരുന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു.
വെണ്മണിയിൽനിന്ന് ഓച്ചിറയിലേക്ക് യാത്രക്കാരുമായി വന്നശേഷം തിരികെ കായംകുളംവഴി പോകവേ പാർക്ക് ജംഗ്ഷന് സമീപംവച്ച് അനിൽകുമാറിനു ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ. ഭാര്യ: അജിത. മകൻ: അർജുൻ. സഹോദരങ്ങൾ: ഓമനക്കുട്ടൻ, ഗീത.