തിരുവനന്തപുരം: സംസ്ഥാനത്തു നാളെ ഹർത്താലിന് പിഡിപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ബംഗളൂരുവിൽ ജയിലിൽ കഴി യുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ചാണു ഹർത്താലെന്ന് പിഡിപി വർ ക്കിംഗ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു.