കോട്ടയം: റബറിന്റെ വിലത്തകർച്ച നേരിടാൻ കേന്ദ്രസർക്കാരിന്റെ കൈയിൽ മാർഗങ്ങളൊന്നുമില്ലെന്നുള്ള കേന്ദ്ര വാണിജ്യമന്ത്രിയുടെ പാർലമെന്റിലെ പ്രഖ്യാപനം കർഷകദ്രോഹവും ഒളിച്ചോട്ടവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി.സി.സെബാസ്റ്റ്യൻ. റബർ കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന എംപിമാരുടെ ചോദ്യത്തിന് ഇല്ലായെന്നാണ് മറുപടി. റബർ ബോർഡ് പരാജയമാണെന്ന് ഇതു വ്യക്തമാക്കുന്നു.- ഇൻഫാം കുറ്റപ്പെടുത്തി.