കോട്ടയം: കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നു കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്.
പച്ചക്കറികളുടെ കാര്യത്തിലാണ് ഏറ്റവും വലിയ വില വര്‍ധന. കറിവേപ്പലയ്ക്കു പോലും വന്‍ വിലയായി. അരിയുടെ വില അറുപതും കടന്ന് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കയാണ്. പഞ്ചസാരയുടെ കാര്യം പറയാനുമില്ല. ഉള്ളിക്ക് വില ഇരുന്നൂറായി. തക്കാളിക്കാകട്ടെ വില നൂറിനു മുകളിലാണ്.
റേഷന്‍ വിതരണം കുഴഞ്ഞുമറിഞ്ഞു. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണിപ്പോള്‍. അതിരൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.