കോഴിക്കോട്: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്കും പട്ടിക വര്ഗക്കാര്ക്കുമായി വീതിച്ചു നൽകണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ.
ഭൂസമരപ്രഖ്യാപന കണ്വന്ഷന് അടുത്ത മാസം തിരുവനന്തപുരത്ത് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി വിമാനത്താവളത്തിനായി സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങുന്നത് വഴി അഞ്ച് ലക്ഷം ഏക്കര്‍ കൈയേറ്റ ഭൂമി സ്വാഭാവികമായും വെളുപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും കോടികളുടെ അഴിമതിക്കാണ് കളം ഒരുക്കുന്നതെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് ചെയര്മാന് ഇ.പി. കുമാരദാസ്, തെക്കന്‍ സുനില്‍കുമാര്‍, പി.എം. നാരായണന്, സി. ബാബു, പി.ബി. ശ്രീധരന് എന്നിവർ പങ്കെടുത്തു.