തിരുവനന്തപുരം: എം. വിൻസെന്റ് എംഎൽഎ വീട്ടമ്മയെ പീഡിപ്പിച്ചതായി താൻ പോലീസിനു മൊഴിനൽകിയിട്ടില്ലെന്നു ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.ജോയ് മത്യാസ്. കുടുംബപ്രശ്നങ്ങൾ സംസാരിക്കാനായി വീട്ടമ്മയും ഭർത്താവും തന്നെയും ഇടവകയിലെ കന്യാസ്ത്രീയെയും വന്നു കണ്ടിരുന്നെങ്കിലും എംഎൽഎ പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
താനും ഇടവകയിലെ കന്യാസ്ത്രീയും എംഎൽഎയ്ക്കെതിരെ മൊഴികൊടുത്തു എന്നത് അവാസ്തവമാണ്. ഇരുവരും തന്റെ ഇടവകയിലെ വിശ്വാസികളാണ്. ഇരുകുടുംബങ്ങളെയും നല്ലവണ്ണം അറിയാമെന്നും ഫാ. ജോയ് മത്യാസ് പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ തന്നെ കാണാൻ വന്നിരുന്നു.ഇടവക വികാരിയെന്ന നിലയിലുള്ള സാധാരണ കൂടികാഴ്ചകളെ ഇരയായ വീട്ടമ്മയുടെ കുടുംബവുമായി നടത്തിയിട്ടുള്ളുവെന്നും ഫാ.ജോയ് മത്യാസ് പറഞ്ഞു.