കുളമാവ്: കുളമാവ് ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുളമാവ് കരോട്ടുപുരയ്ക്കല്‍ നൈനാനന്റെ മകന് സെവി എന്നു വിളിക്കുന്ന ഫെര്‍ണാണ്ടസി (50)നെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വള്ളം മുങ്ങി കാണാതാവുകയായിരുന്നു.
സെവിയും, സുഹൃത്തുക്കളും വള്ളത്തില്‍ ഡാമിനു നടു ഭാഗത്തുള്ള കോട്ടയം കവല ഭാഗത്ത് മീന്‍ പിടിക്കാനായി പോകുമ്പോള്‍ വള്ളം മറിഞ്ഞാണ് അപകടം. കുളമാവ് പോലീസും, മൂലമറ്റത്തെ ഫയര്‍ഫോഴ്സും, എറണാകുളത്തു നിന്നെത്തിയ സ്ക്യൂബ ടീമും നാട്ടുകാരും ചേര്‍ന്ന് മൂന്നു ദിവസം തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നാട്ടുകാരായ ആശാരികുന്നേല്‍ മണിക്കുട്ടന്, ചെറുകരപറമ്പില്‍ ജ്ഞാനദാസ്, കുന്നുംപുറത്ത് ഷിബു, പനച്ചിക്കല്‍ ബിജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുളമാവ് എസ്.ഐ കെ. ആര്.ജയശ്രീ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്്കാരം ഇന്ന് രണ്ടിന് കൂവപ്പള്ളി ഹോളി ഇമ്മാനുവല്‍ സി എസ് ഐ പള്ളിയില്‍. അമ്മ: ചിന്നമ്മ. വില്സന് ,ബെന്നി എന്നിവരാണ് സഹോദരങ്ങള്‍.