കോഴഞ്ചേരി : കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മാരാമൺ ചിറയിറന്പ് ചരുവിള തുണ്ടിയിൽ ജയിംസ് യോഹന്നാനാ (45)ണ് മരിച്ചത്. വെള്ളിയാഴ്ച തെങ്ങുകയറുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് കുന്പനാട്, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം നാളെ 12നു വെണ്ണിക്കുളം ശാലേം ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ:മേരിക്കുട്ടി. മക്കൾ: ഫെബിൻ, ജോബിൻ.