വാഴക്കുളം: അന്താരാഷ്ട്രപ്രഫഷണൽ സംഘടനയായ ഐഇഇഇ ആഭിമുഖ്യത്തിലുള്ള കൊച്ചി ഹബ് മീറ്റ് വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ആരംഭിച്ചു.
മധ്യകേരളത്തിലെ 24 എൻജിനിയറിംഗ് കോളജുകളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികളാണ് മീറ്റിൽ പങ്കെടുക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മീറ്റിൽ പരിശീലന പരിപാടികൾ, സെമിനാറുകൾ, ശില്പശാലകൾ, ചർച്ച എന്നിവ നടക്കും. ഉദ്ഘാടനം ഐഇഇഇ കേരള സെക്ഷൻ ചെയർമാൻ കെ.ആർ. സുരേഷ് നായർ നിർവഹിച്ചു. കോഴിക്കോട് മുൻ കളക്ടർ എൻ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് 24നു സമാപിക്കും.