മലപ്പുറം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച് എ.എൻ. ഷംസീർ എംഎൽഎ. മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് എംഎൽഎ മൂന്നുതവണ നടിയുടെ പേര് പരാമർശിച്ചത്.
ഉമ്മൻ ചാണ്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രിയെങ്കിൽ നടിയെയും ദിലീപിനെയും വിളിച്ച് കോടികൾ വാങ്ങി കുറച്ചു തുക നടിക്ക് കൊടുത്തു കേസ് ഒത്തുതീർക്കുമായിരുന്നു. ഇതുപറയുമ്പോഴാണ് ഷംസീർ നടിയുടെ പേര് പരാമർശിച്ചത്. ഇരയുടെ പേര് പരാമർശിക്കരുതെന്ന നിയമം നിലനിൽക്കുമ്പോഴാണ് എംഎൽഎ പരാമർശം നടത്തിയത്.