തിരുവനന്തപുരം: കേരള ചരക്കുസേവന നികുതി വകുപ്പ്, ജിഎസ്ടിയില്‍ വര്‍ക്സ് കോണ്‍ട്രാക്ടിനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കരാര്‍ അടിസ്ഥാനത്തില്‍ പ്രവൃത്തി ഏറ്റെടുത്ത് ചെയ്യുന്നവരും വര്‍ക്ക് അവാര്‍ഡ് ചെയ്യുന്നവരും ചരക്കുസേവന നികുതി പ്രകാരം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള്‍ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നു. നിര്‍ദേശങ്ങള്‍ കേരള ചരക്കുസേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ല്‍ ലഭ്യമാണ്.
വാറ്റില്‍നിന്നു വ്യത്യസ്തമായി വര്‍ക്ക്സ് കോണ്ട്രാക്ടട് ജിഎസ്ടിയില്‍ സര്‍വീസ് ആയിട്ടാണ് കണക്കാക്കുന്നത്. വാറ്റിലുണ്ടായിരുന്നതുപോലെ കോമ്പൗണ്ടിംഗ് രീതി ജിഎസ്ടിയില്‍ ലഭ്യമല്ല. ജിഎസ്ടി യില്‍ വര്‍ക്ക്സ് കോണ്‍ട്രാക്ട് 18 ശതമാനം നികുതിക്ക് വിധേയമാണ്. വാറ്റിലുണ്ടായിരുന്നതുപോലെ ലേബര്‍ ചാര്‍ജിനും സബ്കോണ്ട്രാക്ടിനും ജിഎസ്ടിയില്‍ നികുതിയിളവ് ഉണ്ടായിരിക്കില്ല. എന്നാല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടായിരിക്കും. വാറ്റില്‍ നിന്നു ജിഎസ്ടിയിലേക്ക് മാറിയ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍പുട്ട് ടാക്സ് ക്രഡിറ്റിന് അര്‍ഹതയുണ്ട്. അതിനുവേണ്ടി ജിഎസ്ടി ട്രാന്-1 എന്ന ഫോറത്തില്‍ ഓണ്‍ലൈനായി ഡിക്ലറേഷന്‍ സമര്‍പ്പിക്കണം.
പുതിയതായി വര്‍ക്ക് ഏറ്റെടുക്കാന്‍ പോകുന്നവരും നിലവില്‍ വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുന്നതുമായ എല്ലാ ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ക്കും സംശയനിവാരണത്തിനും നികുതിനിര്ണയിക്കുന്നതിനും വളരെ സഹായകരമാകുന്ന രീതിയിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഹെഡ്ക്വാര്‍ട്ടേഴ്സിലും സജ്ജമാക്കിയിട്ടുള്ള ജിഎസ്ടി ഹെല്പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.