തിരുവനന്തപുരം: ഐപിഎസ് അസോസിയേഷൻ യോഗം ഉടനടി വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് എട്ട് എസ്പിമാർ, അസോസിയേഷൻ സെക്രട്ടറി ഐജി മനോജ് ഏബ്രഹാമിനു കത്തു നൽകി. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇവർ കത്തു നൽകുന്നതു രണ്ടാം തവണയാണ്.
ഐപിഎസ് അസോസിയേഷൻ കേരള ഘടകം സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ല. സംഘടനയുടെ നിയമാവലിയും രൂപീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും യോഗം വിളിക്കുന്നതിൽ അനാവശ്യമായ കാലതാമസം വരുത്തുകയാണെന്ന് എസ്പിമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.