തൊടുപുഴ: സെപ്റ്റംബർ 15നകം സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്ത ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നു മന്ത്രി കെ.ടി ജലീൽ അറിയിച്ചു. തൊടുപുഴയിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടലുകൾ, ഫാസ്റ്റ്ഫുഡ് കടകൾ, മത്സ്യ- മാംസ- പഴം-പച്ചക്കറി കച്ചവടക്കാർ 15നകം സ്വന്തം നിലയിൽ സംസ്കരണ സംവിധാനം ഒരുക്കണം.