കൊച്ചി: സതേണ്‍ മോട്ടോർ സ്പോർട് റാലി, ‘മാരുതി സുസുക്കി ദക്ഷിണ് ദാരെ 2017’ ഒന്‍പതാം എഡിഷൻ ബംഗളൂരു ഒറിയോണ്‍ മാളിൻനിന്നു ഫ്ളാഗ് ഓഫ് ചെയ്തു. ചരിത്രത്തിലാദ്യമായി പുതിയ റൂട്ടിൽ പരീക്ഷിക്കുന്ന റാലിയിൽ 180 പേരാണു പങ്കെടുക്കുന്നത്.
ചിത്രദുർഗ, ബെൽഗാം, കോലാപ്പൂർ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് 22ന് പൂനയിൽ സമാപിക്കും. വിജയികൾക്കുള്ള സമ്മാനദാനവും 22നു തന്നെ നടക്കും. റാലിക്ക് ഓരോ വർഷവും പിന്തുണയേറിവരികയാണെന്നു മാരുതി സുസുക്കി സൗത്ത് കൊമേഴ്സ്യൽ ബിസിനസ് തലവൻ ആനന്ദ് പ്രകാശ് പറഞ്ഞു. എൻഡ്യൂറൻസ്, അൾട്ടിമേറ്റ് കാർ, അൾട്ടിമേറ്റ് ബൈക്ക് എന്നീ വിഭാഗത്തിലാണ് മത്സരം. ആകെ 2,000 കിലോമീറ്ററാണ് റാലി.