+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ

കോ​ട്ട​യം: യു​വാ​വിനെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി പ​റ​പ്പ​ള്ളി​ച്ചി​റ മോ​ഹ​ന​ന്‍റെ മ​ക​ൻ മോ​ൻ​സിയെയാണ്(27)​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. വ്യാ​ഴാ​ഴ്ച രാ​ത്ര
യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ
കോ​ട്ട​യം: യു​വാ​വിനെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി പ​റ​പ്പ​ള്ളി​ച്ചി​റ മോ​ഹ​ന​ന്‍റെ മ​ക​ൻ മോ​ൻ​സിയെയാണ്(27)​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ വീ​ട്ടി​ൽ​നി​ന്നു ഫോ​ണി​ൽ സം​സാ​രി​ച്ചു കൊ​ണ്ടു പു​റ​ത്തേ​ക്കു​പോ​യ മോ​ൻ​സി പി​ന്നി​ടു വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം കി​ണ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​തു​താ​യി കു​ഴി​ച്ച കി​ണ​റാ​ണി​ത്.

കി​ണ​റി​നു​ള്ളി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ഴ്ച​യി​ൽ ത​ല​യ​ടി​ച്ച​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യ​ത്തു നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.