തൃശൂർ: നടൻ ദിലീപിന്റെ ഭൂമി കൈയേറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസ് കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കും. പൊതുപ്രവർത്തകൻ പി.ഡി.ജോസഫാണ് ഇതു സംബന്ധിച്ചു തൃശൂർ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. നടൻ ദിലീപ്, മുൻ ജില്ലാ കളക്ടർ എം.എസ്. ജയ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.
പുറന്പോക്കുഭൂമി കൈയേറിയതും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുത്തിട്ടുണ്ടോയെന്നതും ഡി സിനിമാസിനു വേണ്ടി കലാഭവൻ മണിയുടെ സ്വത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. എതിർകക്ഷികളുടെ സ്വത്തുവിവരങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.